CMFRI, Library (2018) സിഎംഎഫ്ആർഐയുടെ മത്സ്യ, ഭക്ഷ്യ, കാർഷിക മേള 15 മുതൽ Janayugom dated 13th January 2018. Janayugom.
|
Text
Janayugom_13-01-2018.pdf Download (202kB) | Preview |
Abstract
മത്സ്യപ്രേമികൾക്കൊരു സന്തോഷ വാർത്ത. കൂടുകൃഷിയിൽ വിളവെടുത്ത പിടയ്ക്കുന്ന കാളാഞ്ചിയും കരിമീനും തിലാപ്പിയയും ജീവനോടെ സ്വന്തമാക്കണമെങ്കിൽ തിങ്കളാഴ്ച മുതൽ ഹൈക്കോർട്ടിന് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) വരാം. 15 മുതൽ 17 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന മത്സ്യ-ഭക്ഷ്യ-കാർഷിക വിപണന മേളയിൽ മീൻ മാത്രമല്ല, കൊതിയൂറുന്ന കടൽ ഭക്ഷ്യവിഭവങ്ങൾ കഴിക്കാനും അവസരമുണ്ട്. കൂടാതെ, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, വിവിധയിനം സുഗന്ധവ്യഞ്ജനങ്ങൾ, ട്യൂണ ഓയിൽ, സംസ്‌കരിച്ച ട്യൂണ, ട്യൂണ അച്ചാർ, ശീതീകരിച്ച ചെമ്മീൻ, ഓയിസ്റ്റർ വിഭവങ്ങൾ, ജൈവ പച്ചക്കറി തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ വിപണന മേളയിൽ ലഭ്യമാകും. രണ്ടാമത് അന്താരാഷ്ട്ര സഫാരി സമ്മേളനത്തോടനുബന്ധിച്ചാണ് സിഎംഎഫ്ആർഐയിൽ വിപണന മേളയും പ്രദർശനവും ഒരുക്കുന്നത്.
Item Type: | Other |
---|---|
Uncontrolled Keywords: | Newspaper; News; CMFRI in Media |
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 02 Feb 2018 05:19 |
Last Modified: | 02 Feb 2018 05:19 |
URI: | http://eprints.cmfri.org.in/id/eprint/12542 |
Actions (login required)
View Item |