മത്സ്യലഭ്യത: കേരളം നാലാം സ്ഥാനത്ത്; മത്തി ഇപ്പോഴും കേരളം തീരത്തില്ല Janayugom dated 20th May 2017

CMFRI, Library (2017) മത്സ്യലഭ്യത: കേരളം നാലാം സ്ഥാനത്ത്; മത്തി ഇപ്പോഴും കേരളം തീരത്തില്ല Janayugom dated 20th May 2017. Janayugom.

[img]
Preview
Text
Janayugom_20 May 2017.pdf

Download (213kB) | Preview
Official URL: http://janayugomonline.com/%E0%B4%AE%C2%AD%E0%B4%A...
Related URLs:

  Abstract

  കൊ­ച്ചി: മ­ത്സ്യ­ല­ഭ്യ­ത­യിൽ കേ­ര­ളം നാ­ലാം സ്ഥാ­ന­ത്തേ­ക്ക്‌ പി­ന്ത­ള്ള­പ്പെ­ട്ടു. 2013 വ­രെ മ­ത്സ്യ ല­ഭ്യ­ത­യിൽ ഒ­ന്നാം സ്ഥാ­ന­ത്താ­യി­രു­ന്ന കേ­ര­ളം ഇ­താ­ദ്യ­മാ­യാ­ണ്‌ നാ­ലാം സ്ഥാ­ന­ത്തേ­ക്ക്‌ പി­ന്ത­ള്ള­പ്പെ­ടു­ന്ന­ത്‌. ഇ­ത്ത­വ­ണ­യും 7.74 ല­ക്ഷം ടൺ മ­ത്സ്യം പി­ടി­ച്ചെ­ടു­ത്ത ഗു­ജ­റാ­ത്താ­ണ്‌ ഒ­ന്നാം സ്ഥാ­ന­ത്ത്‌. സെൻ­ട്രൽ മ­റൈൻ ഫി­ഷ­റീ­സ്‌ റി­സർ­ച്ച്‌ ഇൻ­സ്റ്റി­റ്റ്യൂ­ട്ട്‌ (സി എം എ­ഫ്‌ ആർ ഐ) മീ­നു­ക­ളു­ടെ വി­വ­ര­ങ്ങ­ളെ സം­ബ­ന്ധി­ച്ച്‌ ത­യ്യാ­റാ­ക്കി­യ വാർ­ഷി­ക റി­പ്പോർ­ട്ടി­ലാ­ണ്‌ ഈ വി­വ­ര­ങ്ങൾ ഉ­ള്ള­ത്‌. ത­മി­ഴ്‌­നാ­ട്‌, കർ­ണ്ണാ­ട­ക സം­സ്ഥാ­ന­ങ്ങ­ളാ­ണ്‌ ര­ണ്ടും മൂ­ന്നും സ്ഥാ­ന­ങ്ങ­ളി­ലു­ള്ള­ത്‌. ദേ­ശീ­യ­ത­ല­ത്തിൽ നാ­ലാ­മ­താ­ണെ­ങ്കി­ലും കേ­ര­ള­ത്തി­ന്റെ മ­ത്സ്യ ല­ഭ്യ­ത­യിൽ മുൻ വർ­ഷ­ത്തേ­ക്കാൾ എ­ട്ടു­ശ­ത­മാ­നം വർ­ദ്ധ­ന­വു­ണ്ടാ­യി­ട്ടു­ണ്ട്‌. 2015­-ൽ 4.82 ല­ക്ഷം ടൺ മ­ത്സ്യം പി­ടി­ച്ചെ­ടു­ത്ത­പ്പോൾ 2016­-ൽ ഇ­ത്‌ 5.23 ല­ക്ഷം ട­ണ്ണാ­യി വർ­ദ്ധി­ച്ചു. ഇ­ന്ത്യൻ ക­ട­ലിൽ നി­ന്ന്‌ മ­ത്തി വീ­ണ്ടും അ­ക­ന്നു നിൽ­ക്കു­ന്നു. കേ­ര­ള­ത്തിൽ 1998ന്‌ ശേ­ഷം മ­ത്തി ഇ­ത്ര­യും കു­റ­യു­ന്ന­ത്‌ ആ­ദ്യ­മാ­യാ­ണ്‌. ക­ഴി­ഞ്ഞ വർ­ഷ­ത്തേ­ക്കാൾ 32.8 ശ­ത­മാ­ന­മാ­ണ്‌ മ­ത്തി കു­റ­ഞ്ഞ­ത്‌. 45,958 ടൺ മ­ത്തി­യാ­ണ്‌ ക­ഴി­ഞ്ഞ വർ­ഷം കേ­ര­ള­ത്തിൽ ല­ഭി­ച്ച­ത്‌. 2015ൽ ഇ­ത്‌ 68,431 ആ­യി­രു­ന്നു. 2012­-ൽ 3.9 ല­ക്ഷം ടൺ മ­ത്തി കേ­ര­ള­ത്തീ­ര­ത്ത്‌ നി­ന്ന്‌ ല­ഭി­ച്ചി­രു­ന്നു. 2012 വ­രെ ഒ­ന്നാം­സ്ഥാ­ന­ത്താ­യി­രു­ന്ന മ­ത്തി കേ­ര­ള­ത്തിൽ ഇ­ത്ത­വ­ണ മൂ­ന്നാം സ്ഥാ­ന­ത്തേ­ക്ക്‌ പി­ന്ത­ള്ള­പ്പെ­ട്ടു. സം­സ്ഥാ­ന­ത്ത്‌ ഏ­റ്റ­വു­മ­ധി­കം ആ­വ­ശ്യ­ക്കാ­രു­ള്ള മ­ത്തി ഇ­പ്പോൾ ത­മി­ഴ്‌­നാ­ട്ടിൽ നി­ന്നാ­ണ്‌ കേ­ര­ള­ത്തി­ലേ­ക്കെ­ത്തു­ന്ന­ത്‌. അ­മി­ത മ­ത്സ്യ ബ­ന്ധ­ന­വും വൻ­തോ­തിൽ ചെ­റു­മീ­നു­ക­ളെ പി­ടി­ച്ച­തു­മാ­ണ്‌ മ­ത്തി­യു­ടെ കു­റ­വി­ന്‌ പ്ര­ധാ­ന കാ­ര­ണ­മെ­ന്ന്‌ സി എം എ­ഫ്‌ ആർ ഐ ഡ­യ­റ­ക്‌­ടർ എ ഗോ­പാ­ല­കൃ­ഷ്‌­ണൻ പ­റ­ഞ്ഞു. സ­മു­ദ്ര­ത്തിൽ ചൂ­ടു വർ­ദ്ധി­ക്കു­ന്ന­തും സ­മു­ദ്ര ജ­ല­നി­ര­പ്പ്‌ ഉ­യ­രു­ന്ന­തും മ­ത്സ്യ­സ­മ്പ­ത്തി­നെ ബാ­ധി­ക്കു­ന്നു­ണ്ട്‌.

  Item Type: Other
  Uncontrolled Keywords: Newspaper; News; CMFRI in Media
  Subjects: Library & Information Science
  CMFRI News Clippings
  Divisions: Library & Documentation
  Depositing User: Arun Surendran
  Date Deposited: 05 Jun 2017 07:11
  Last Modified: 05 Jun 2017 07:11
  URI: http://eprints.cmfri.org.in/id/eprint/11895

  Actions (login required)

  View Item View Item